വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.
തിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും കൂടാതെ ശ്വസന സംബന്ധമായ പ്രശ്നങ്ങളും കൂടിയതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായതിനാല്‍ അദ്ദേഹത്തെ റൂമിലേയ്ക്ക് മാറ്റി. രക്ത സമ്മര്‍ദ്ദം താഴ്ന്നുപോയതും മറ്റു ശാരീരികമായ ബുദ്ധിമുട്ടുകളും മാത്രമേ ഇപ്പോഴദ്ദേഹത്തിനുള്ളുവെന്ന്‍ വിഎസ്സിനെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.













