STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, May 30th, 2017

ഇപി ജയരാജനെതിരായ കേസ്, വിജിലന്‍സ് അവസാനിപ്പിക്കുന്നു.

Share This
Tags

കൊച്ചി:  ഇപി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി, ജയരാജന്‍ ഉള്‍പ്പെട്ടനേതാക്കാള്‍ ബന്ധു നിയമനത്തിലൂടെ വഴിവിട്ട നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ളതിനു തെളിവില്ലെന്നും വിജിലന്‍സ് അറിയിച്ചു.  ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജനും സുധീര്‍ നമ്പ്യാരും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

    ഇപ്പോള്‍ നിലവിലുള്ള സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഇപി ജയരാജനെതിരായകേസ് നില നില്‍ക്കില്ല.  അഴിമതി നിരോധന നിയമ പ്രകാരമാണ്‌  ജയരാജനും മറ്റുള്ളവര്‍ക്കുമെതിരെ അന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.  എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ ഈ കേസ് വരില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>