STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, May 30th, 2017

കേരളത്തില്‍ കാലവര്‍ഷമെത്തി: ഇനി മഴക്കാലം, കൂടെ പനിക്കാലവും.

Share This
Tags

തിരുവനന്തപുരം:  കൊടും ചൂടിനും വരള്‍ച്ചയും വിരാമം കുറിച്ചുകൊണ്ട് കേരളം കാലവര്‍ഷത്തെ വരവേല്‍ക്കുന്നു.  കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.  കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിക്കവാറും എല്ലായിടത്തും മഴ ലഭിച്ചു.  പടിഞ്ഞാറന്‍ കാറ്റ് ശക്തിയോടെ വീശുന്നുണ്ട്.  ഈ ശക്തമായ കാറ്റിന്‍റെ ഫലമായിട്ടാണ്  കേരളത്തിലും ലക്ഷ ദ്വീപിലും കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴലഭിക്കുന്നത്.

    തെക്കന്‍ കേരളത്തില്‍ ശക്തമായ, മഴയാണ് കഴിഞ്ഞ ദിവസം മുതല്‍ കിട്ടുന്നത്.  ഇതിനിടയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോറ’ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് എത്തിയതോടെ ബംഗ്ലാദേശില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ശ്രീലങ്കയില്‍ കാലവര്‍ഷം കനത്ത നാശനഷ്ടവും നൂറുകണക്കിന് മരണവും ഉണ്ടാക്കിക്കൊണ്ട് ശക്തിയാര്‍ജ്ജിച്ചിരിക്കയാണ്.

     മഴയുടെ വരവ് അസുഖങ്ങളുടെയും കൂടി വരവിന്‍റെ കാലമാണ്.  പനിയും മറ്റ് പകര്‍ച്ചാവ്യാധികളും പടര്‍ന്നു പിടിക്കുന്ന കാലം കൂടിയാണ് മഴക്കാലം.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>