സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും . ഒന്ന് മുതല്‍ ഹയര്‍ സെക്കന്ഡറി വരെ 43 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആണ് എത്തുന്നത് . വിദ്യാലയങ്ങളില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ വര്ഷം ഒന്നാം ക്ലാസിലേക്ക് 3 ലക്ഷത്തോളം കുട്ടികള്‍ ആയിരുന്നു എത്തിയിരുന്നത് എന്നാല്‍ ഈ വര്ഷം മൂന്നര ലക്ഷത്തോളം കുട്ടികളെ ആണ് പ്രതീക്ഷിക്കുന്നത്.













