സ്കൂളില്‍ എത്താതെ മുങ്ങുന്നവരെ പോലീസ് പോക്കും … മുങ്ങല്‍ വിദഗ്ധര്‍ സൂക്ഷിക്കുക
തിരുവനന്തപുരം : ക്ലാസുകളില്‍ എത്താതെ മുങ്ങുന്ന കുട്ടികളെ ഇനി മുതല്‍ പോലീസ് പൊക്കും . സ്കൂള്‍ ഹാജര്‍ നില അധ്യാപകര്‍ക്ക് പുറമേ പോലീസിനും കൂടി അറിയാന്‍ കഴിയുന്ന സോഫ്റ്റ്വെയര് പോലീസ് തയ്യാറാക്കി . ഓരോ ദിവസത്തെയും ഹാജര്‍ നില കമ്പ്യൂട്ടറില്‍ അധ്യാപകര്‍ രേഘപ്പെടുത്തുമ്പോള് ഈ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഹാജര്‍ വിവരങ്ങള്‍ പോലീസിനും കൂടി ലഭിക്കുന്നു .
പതിവായി ക്ലാസില്‍ എത്താത്ത കുട്ടികള്‍ വ്യക്തമായ കാരണം അറിയിച്ചില്ലെങ്കില്‍ പോലീസ് നിരീക്ഷണത്തില്‍ ആകും . അതിനോടൊപ്പം തന്നെ ഡേ കെയറുകളില്‍ ക്യാമറ സ്ഥാപിക്കാനും ദൃശ്യങ്ങള്‍ തത്സമയം രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറുകളിലും ലഭ്യമാക്കാനും റേഞ്ച് ഐ ജി മനോജ് എബ്രഹാം നിര്‍ദ്ദേശം നല്കി.













