സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം: ആദ്യ റാങ്ക് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി നേടി.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്ക് നേടിയത് കര്‍ണ്ണാടക കോളാര്‍ സ്വദേശിനി നന്ദിനി. ആദ്യത്തെ മുപ്പതില്‍ മൂന്ന്‍ മലയാളികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുല്‍ ജനാര്‍ദ്ദന്‍ പതിമൂന്നാം റാങ്കും, ബി. സിദ്ധാര്‍ത്ഥിന് പതിനഞ്ചാം റാങ്കും, ബി.എ ഹംനമറിയം മുപ്പത്തിയെട്ടാം റാങ്കും നേടി കേരളത്തിന്‍റെ അഭിമാനതാരങ്ങളായി. ആദ്യത്തെ 25 റാങ്കില്‍ 18 പേര്‍ പുരുഷന്മാരും ബാക്കി 7 സ്ത്രീകളുമാണ്.
ഒന്നാം റാങ്കിനര്‍ഹയായ നന്ദിനി ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഉദ്യോഗം നോക്കുകയാണ്. നാലാം ശ്രമത്തിലാണ് ഈ അസുലഭനേട്ടം കൈവരിച്ചത്.
സിവില്‍ സര്‍വ്വീസ് ഫലമറിയാന്‍ താഴെപറയുന്ന സൈറ്റ് സന്ദര്‍ശിക്കുക.
http:/www.upsc.gov.in/sites/default/files/FRCSM16EnglN.pdf













