STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Jun 2nd, 2017

പ്രിഥ്വി-2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം.

Share This
Tags

   

ന്യൂഡല്‍ഹി:  ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി.  ആണവായുധ പ്രയോഗ ശേഷിയുള്ള പ്രിഥ്വി-2, ഒഡീഷയിലെ ചാന്ദിപുരിലാണ്  പരീക്ഷണ വിക്ഷേപണം നടന്നത്.  ഇന്‍റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നും രാവിലെ 9.30 ഓടെയാണ് വിക്ഷേപണം നടന്നത്.

     ഉപരിതല വിക്ഷേപണം ലക്ഷ്യമിട്ടുള്ള ഈ മിസൈലിന് 350 കിലോമീറ്റര്‍ ദൂരെ വരെയുള്ള പ്രഹരശേഷിയുണ്ട്.  പരീക്ഷണം പൂര്‍ണ്ണവിജയമായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.  500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള പ്രിഥ്വി-2ല്‍ ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണുള്ളത്.  ഈ മിസൈലില്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>