വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. ലിങ്ക് ഓഫീസര്‍ സംവിധാനം വരുന്നു ..
തിരുവനന്തപുരം: അതാത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന കാരണത്താല്‍ സെക്രട്ടറിയേറ്റില്‍ ഇനി ഫയലുകള്‍ മടക്കാന്‍ കഴിയില്ല. അവധിയിലുള്ള ഉദ്യോഗസ്ഥന്‍റെ ചുമതല സമാന തസ്തികയില്‍ ഉള്ള മറ്റൊരാള്‍ക്കു നല്‍കി ലിങ്ക് ഓഫീസര്‍ സംവിധാനം സെക്രട്ടറിയേറ്റില്‍ ഉടന്‍ നടപ്പില്‍ വരുത്തും. സെക്ഷന്‍ ഓഫീസര്‍ തലം മുതല്‍ ഓഫീസര്‍ സമ്പ്രദായം ഏര്‍പ്പെടുത്തും.
അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി എന്നിവരുടെ അഭാവത്തില്‍ അതേ വകുപ്പിലുള്ള മറ്റു
ഉദ്യോഗസ്ഥക്കര്‍ക്ക് ബന്ധപ്പെട്ട വകുപ്പിന്‍റെ ഉത്തരവാദിത്വം സ്വമേധയാ വന്നു ചേരുന്നതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ അഭാവത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്‍ വകുപ്പിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള ജോലികള്‍ നിര്‍വ്വഹിക്കണമെന്ന്‍ ഉത്തരവില്‍ പറയുന്നു. ഇതുവഴി ഫയലുകള്‍ വൈകുന്നതിലുള്ള കാലതാമസം ഒഴിവായിക്കിട്ടും.
ഡയറക്ടറേറ്റില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ അയയ്ക്കുന്ന ഫയലുകള്‍, സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്‍റ് മുതല്‍ നോക്കുന്നത് വളരെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിയെങ്കിലും അതൊന്നും ഇതുവരെ നടപ്പിലായിട്ടില്ല.