കപ്പ മീന്‍ കൂട്ട്
- മീന്‍ കഷണം മുള്ളുകളഞ്ഞ് ഉപ്പും കുടംപുളിയും ചേര്‍ത്ത് പുഴുങ്ങിയത് – കാല്‍കിലോ.
- കപ്പ ചെറുതായി നുറുക്കിയത് – അരക്കിലോ.
- തിരുമ്മിയ തേങ്ങ – 1 എണ്ണം
- വറ്റല്‍ മുളക്, ചുവന്നുള്ളി അല്ലി, വെളുത്തുള്ളി അല്ലി – 3 വീതം.
- ഇഞ്ചി – 1 കഷണം
- മഞ്ഞള്‍പൊടി – 1 ടീ സ്പൂണ്‍
- അരിഞ്ഞ സവാള – 2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് പാകത്തിന്
കടുക് താളിക്കാന്‍ ആവശ്യമായ എണ്ണ, കടുക്, മുളക്, കറിവേപ്പില
പാകം ചെയ്യുന്ന വിധം:
വറ്റല്‍ മുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പൊടി ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കുക. കപ്പ ഉപ്പും ചേര്‍ത്ത് വേവിച്ച് ചൂടോടെ ഉടച്ചെടുക്കുക. ഈ ഉടച്ച കപ്പയിലേയ്ക്ക് പുഴുങ്ങി വച്ച മീന്‍ ചേര്‍ത്ത് ഉടയ്ക്കുക. ഇതില്‍ അരപ്പും തേങ്ങയും കൂട്ടിചേര്‍ത്ത് നന്നായി ഇളക്കുക ഇതിലേയ്ക്ക് കടുക് പൊട്ടിച്ച് സവാളയും ചേര്‍ത്ത് മൂപ്പിച്ച് കപ്പ കൂട്ടില്‍ ഒഴിക്കുക. നല്ലത് പോലെ ഇളക്കി ചേര്‍ത്ത് ചൂടോടെ കഴിക്കുക.