STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 5th, 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തന്‍റെ രാഷ്ട്രീയ ജീവിതം സജീവമാക്കുന്നു.

Share This
Tags

തിരുവനന്തപുരം:  ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ശ്രീ ശാന്ത് കേരള രാഷ്ട്രീയത്തില്‍ സജീവമാക്കുന്നു.  കഴിഞ്ഞ ദിവസം, ബിജെപി അധ്യക്ഷന്‍ അമിത്‌ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തന്‍റെ രാഷ്ട്രീയ സാന്നിധ്യം സജീവമാക്കാന്‍ ശ്രീശാന്ത് തീരുമാനിച്ചത്.  നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും സജീവ രാഷ്ട്രീയം ശ്രീശാന്തിനുണ്ടായിരുന്നില്ല.  എന്നാല്‍ അമിത്ഷായുമായും, സംഘടനാ സെക്രട്ടറി രാംലാലുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീ തന്‍റെ തീരുമാനം പ്രഖ്യാപിച്ചത്.

     പാര്‍ട്ടിനല്‍കുന്നത് മികച്ച അവസരമാണെന്നും യുവാക്കളെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തന്‍റെ ഭാഗത്തു നിന്നുണ്ടാക്കുമെന്നും ശ്രീ ശാന്ത് അറിയിച്ചു.  ക്രിക്കറ്റില്‍ നിന്നുള്ള വിലക്ക് കോടതിയുടെ പരിഗണനയിലായതിനാല്‍ താന്‍ അതേക്കുറിച്ചൊന്നും പ്രതികരിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.  തിരുവനന്തപുരത്ത് ബിജെപി സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ശ്രീശാന്ത് തന്‍റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>