STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 5th, 2017

എന്‍ഡിടിവി മേധാവിയുടെ വസതിയില്‍ സിബിഐ റെയിഡ്: എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍ പേഴ്സണുമായ പ്രണോയ് റോയിയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.

Share This
Tags

ദില്ലി:  എന്‍ഡിടിവി മോധവി പ്രണോയ് റോയിയുടെ വസതിയില്‍ ഇന്നു പുലര്‍ച്ചെ സിബിഐ റെയിഡ് നടന്നു.  ദില്ലി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്‍റെ വസതിയിലാണ് റെയ്ഡ് തുടങ്ങിയത്.  റെയ്ഡിനെത്തുടര്‍ന്ന്‍ പ്രണോയ്റോയ്, അദ്ദേഹത്തിന്‍റെ ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

       ഐസിഐസിഐ ബാങ്കില്‍ നിന്നും ഇവര്‍ എടുത്ത 48 കോടി രൂപയുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡു നടത്തിയത്.  ബാങ്കില്‍ നിന്നും കോടിക്കണക്കിനു രൂപ ലോണ്‍ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ ബാങ്കിന് ലക്ഷക്കണക്കിന്‌ നഷ്ടം വരുത്തിയെന്നും ഈ പണം എടുത്ത ആവശ്യത്തിനല്ല വിനിയോഗിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

     ദില്ലിയിലും ഡെറാഡൂണിലുമായി നാലുസ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.  ഐസിഐസി ബാങ്കില്‍ നിന്നും എടുത്ത തുക ഭാര്യ രാധിക റോയ്യുടെ പേരിലേയ്ക്ക് മാറ്റിയെന്ന കേസില്‍ പ്രണോയ് റോയ്ക്കും, എന്‍ഡിടിവിയ്ക്കുമെതിരെ ദില്ലി ഹൈക്കോടതിയില്‍ നേരത്തെതന്നെ  കേസ് നിലനിന്നിരുന്നു. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>