STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 5th, 2017

മുസ്ലീം ഭീകരെ സഹായിക്കുന്നു വെന്നാരോപിച്ച് സൗദിയും യുഎഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചു.

Share This
Tags

കെയ്റോ:  മുസ്ലീം ഭീകരെ ഖത്തര്‍ സഹായിക്കുന്നു എന്ന ആരോപണ മുന്നയിച്ചുകൊണ്ട് സൗദിയും യു.എ.ഇയും ഈജിപ്തും ബഹറിനും, ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിച്ചു.  കൂടാതെ ഖത്തറുമായുള്ള വ്യോമ- നാവിക, ഗതാഗത സംവിധാനങ്ങളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.  ഖത്തറിലുള്ള നയതന്ത്ര പ്രതിനിധികളെ ഉടന്‍ തിരിച്ചു വിളിക്കുമെന്നും സൗദി വ്യക്തമാക്കി.  ഖത്തറിലുള്ള നയതന്ത്ര പ്രതിനിധികളെ 48 മണിക്കൂറിനകം തിരികെ വിളിക്കുമെന്ന്‍ ബഹ്റിനും വ്യക്തമാക്കിയിട്ടുണ്ട്.

   യെമനിലുള്ള വിമതര്‍ക്ക് ഉള്‍പ്പെടെ അല്‍-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇവര്‍ക്കെല്ലാം ഖത്തര്‍ പിന്തുണ നല്‍കുന്നതാണ് ഇതിനുകാരണം.  നയതന്ത്ര ബന്ധം വിച്ചേദിച്ചതിനോടൊപ്പം  ഖത്തറുമായിട്ടുള്ള അതിര്‍ത്തിയും അടച്ചുവെന്ന് സൗദി അറിയിച്ചു.  യെമനിലെ വിമതര്‍ക്കെതിരെ പോരാടാനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യ രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ നിന്നും ഖത്തറിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

     നയതന്ത്ര ബന്ധങ്ങള്‍ വിച്ചേദിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെപ്പറ്റി ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>