STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 6th, 2017

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇന്ന് ഒരു മണിക്കൂര്‍ ഡോക്ടര്‍മാര്‍ പണിമുടക്കും.

Share This
Tags

തിരുവനന്തപുരം:  ആശുപത്രികള്‍ക്ക് നേരെകൂടിവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ പണിമുടക്കുന്നത്.

    ഡല്‍ഹിയില്‍ അരദിവസം പണിമുടക്ക്‌ നടത്തിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അക്രമം ദിനംപ്രതി കൂടിവരുന്നതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടിയുമാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.  അയ്യായിരത്തോളം ഡോക്ടര്‍മാരും നാന്നൂറോളം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇന്ന്‍ പ്രതിഷേധ റാലിയും കണ്‍വെന്‍ഷനും ഡല്‍ഹിയില്‍ നടത്തുന്നു.

     ചികിത്സാ പിഴവിന്‍റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തരുതെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.  മെഡിക്കല്‍ ബിരുദത്തിന് നാഷണല്‍ എക്സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പണിമുടക്ക്‌ നടത്തുന്നത്.   

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>