മണ്ണിടിച്ചില്‍ തുടരുന്നു. പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ: നിയമ ലംഘനമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം: പാങ്ങപ്പാറ ഫ്ലാറ്റ് നിര്‍മ്മാണത്തിനുവേണ്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കവെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം നാലു തൊഴിലാളികള്‍ മരിച്ചിരുന്നു. അതേ സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്‍ ഫ്ലാറ്റ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പ്രഥമദൃഷ്ട്യാ നിയമ ലംഘനം നടന്നിട്ടുണ്ടെന്നാണ് കളക്ടര്‍ എസ്. വെങ്കിടേസ പതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം സര്‍ക്കാരിനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ സമീപത്തുള്ള മൂന്നു വീട്ടുകാരെ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം നേരത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നതായി തഹസില്‍ദാര്‍ ലതാകുമാരി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് നിശ്ചിത നിലകളുള്ള കെട്ടിടത്തിനാണ് അനുമതി നല്‍കിയിരുന്നത്. ഫ്ലാറ്റ് നിര്‍മ്മാണത്തിനുവേണ്ടി മതില്‍ നിര്‍മ്മിക്കുന്നതിനിടയില്‍ ദുരന്തമുണ്ടായതിനെ തുടര്‍ന്ന്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നഗരസഭ താത്ക്കാലികമായി റദ്ദുചെയ്തു.













