സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കൂടി നല്‍കണം.
എടപ്പാള്‍: ഫണ്ടിന്റെ ലഭ്യത അനുസരിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും സായാഹ്ന ഭക്ഷണവും കൂടി നല്കാന് നിര്‍ദ്ദേശിക്കുന്നു. പി.ടി.എ, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഇതിനുവേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 2011-12 അദ്ധ്യയന വര്‍ഷം വരെ ഉച്ചഭക്ഷണം നല്കിവന്നു പ്രീപ്രൈമറികുട്ടികള്ക്കും നല്കുന്ന ഉച്ചഭക്ഷണ ഫണ്ടിനെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമുപയോഗിച്ചാണ് കമ്മിറ്റികള്‍ ഇതു ചെയ്യേണ്ടത്.
ഈ മാസം 15 നകം തന്നെ പുതിയ നൂണ് ഫീഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശന പരിശോധന വേണമെന്നും നിര്‍ദ്ദേശമുണ്ട്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും പാചകക്കാരുടെ ആരോഗ്യപരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.













