STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 12th, 2017

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയാൽ അതിനുള്ള ഫണ്ട് കേന്ദ്രം നൽകില്ല. സംസ്ഥാനങ്ങള്‍ സ്വന്തമായി കണ്ടെത്തേണ്ടി വരും- ധനമന്ത്രി അരുൺ ജെയ്റ്റ്ലി

Share This
Tags

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചപ്പോൾ കാര്‍ഷികവായ്പ എഴുതിത്തള്ളുന്നവര്‍ അതിനുള്ള ഫണ്ടും സ്വന്തം നിലയ്ക്ക് കണ്ടെത്തിക്കോളണമെന്ന്  ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല  അതിനുള്ള തുക സംസ്ഥാനങ്ങൾ  സ്വന്തമായി കണ്ടെത്തണമെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല.

        യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യമന്ത്രിസഭാ യോഗം 36,000 കോടിരൂപയുടെ കാര്‍ഷിക വായ്പകളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയ്ക്ക് ഒപ്പം മധ്യപ്രദേശിലും തമിഴ്‌നാട്ടിലും കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. മധ്യപ്രദേശില്‍ ആറു പേരാണ് സമരത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിന് കേന്ദ്ര സഹായം നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്ര ഫണ്ട് ലഭിക്കില്ല എന്ന് ജെയ്റ്റ്ലി  പ്രതികരിച്ചത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>