STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jun 12th, 2017

ടി പി സെൻകുമാറിനെ നിരീക്ഷിക്കാനാണു തച്ചങ്കരിയെ നിയമിച്ചതെങ്കിൽ തൽസ്ഥാനത്തു തുടരാൻ അനുവദിക്കരുത് : ഹൈക്കോടതി

Share This
Tags

 

കൊച്ചി:  ഡി.ജി.പി ടി.പി.സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണനിർവഹണ ചുമതലയുള്ള ഡി.ജി.പിയായി നിയമിച്ചതെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഈ  ഉദ്ദേശമെങ്കിൽ അത്തരത്തിൽ ഒരാളെ തത്‌സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. സെൻകുമാർ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്പ് പൊലീസിൽ നടന്ന സ്ഥലംമാറ്റങ്ങളും തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയായി നിയമിച്ചതിനേയും ചോദ്യംചെയ്ത് ആലപ്പുഴ സ്വദേശിയായ ജോസഫ് സമർപ്പിച്ച  പൊതുതാൽപര്യ ഹർജി പരിഗണിച്ചപ്പോഴായിരുന്നു  കോടതിയുടെ ഈ ചോദ്യം. കേസിൽ ടോമിൻ തച്ചങ്കരിക്കെതിരായ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്താണെന്നും  കോടതി കുറ്റപ്പെടുത്തി. 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>