STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Jun 13th, 2017

രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും വ്യാഴാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനം – ദിവസേന ഇന്ധന വിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ പ്രതിക്ഷേധിച്ചാണ് ഈ തീരുമാനം

Share This
Tags

ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡീലര്‍മാരുടെ സംഘടനകളെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെ ചര്‍ച്ചക്ക് വിളിച്ചു.

മാസത്തില്‍ രണ്ടു തവണ പെട്രോള്‍, ഡീസല്‍ വില അവലോകനം ചെയ്യുന്ന ഇപ്പോഴുള്ള രീതിക്ക് മാറ്റം വരുത്തിക്കൊണ്ട്  ഈ മാസം  16 മുതല്‍ രാജ്യാന്തര വിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ദിവസേന  വിലയില്‍  മാറ്റം വരുത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ തീരുമാനിക്കുകയായിരന്നു. ഇതനുസരിച്ച് ദിവസവും അര്‍ധരാത്രി 12 മണിക്ക് കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനം വഴി വില പുതുക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഈ സംവിധാനം പ്രയോഗികമല്ലെന്ന് ഡീലര്‍മാരുടെ സംഘടനകള്‍ പറയുന്നു . ഭൂരിഭാഗം പമ്പുകളിലും ഓട്ടോമേഷന്‍ സംവിധാനമില്ല. ഉള്ള സ്ഥലങ്ങളില്‍  നന്നായി പ്രവര്‍ത്തിക്കുന്നുമില്ല .

എല്ലാ ദിവസവും അര്‍ധരാത്രി ഡീലര്‍മാര്‍  പമ്പുകളില്‍ പോയി വില മാറ്റുന്നത് മനുഷ്യസാധ്യമല്ലെന്നാണ് പെട്രോളിയം ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നാളെ യോഗം വിളിച്ചത്.  ഡീലര്‍മാരുടെ മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായി സമരരംഗത്തുള്ളതിനാല്‍ മികച്ച സംവിധാനം കൊണ്ട് വരുന്നത് വരെ  തീരുമാനം നീട്ടിവെയ്ക്കാന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ബന്ധിതമായേക്കും എന്നാണു സൂചന .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>