രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എൻ ഡി എ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ ഡി എയുടെ സ്ഥാനാർത്ഥിയെ ഈ മാസം 20ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. അതേസമയം, തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, എം വെങ്കയ്യ നായിഡു എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ കണ്ടിരുന്നു. രാഷ്ട്രപതി സ്ഥാനാർഥി സ്ഥാനത്തേക്ക് ഒരാളുടെ പേര് നിർദ്ദേശിക്കാൻ പറഞ്ഞതല്ലാതെ ആരുടെയും പേര് സർക്കാർ പറഞ്ഞില്ലെന്ന് കോണ്ഗ്രസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന്
രാഷ്ട്രപതി സ്ഥാനാർഥിയുടെ പേര് നിർദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.













