ദിലീപിന്റെ പുതിയ തീയറ്റര്‍ സംഘടന “ഫിയോക്” ഉത്ഘാടനം കഴിഞ്ഞു
കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ‘ ഫിയോക് ‘ നടന് മധു ലേ മെറിഡിയനിൽ വച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു.
അമ്മ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സൂപ്പർതാരങ്ങൾ ഇവിടെ പ്രസംഗിച്ചു. ക്രൌൺപ്ലാസയിൽ നടന്ന അമ്മ യോഗത്തിനുശേഷം ആയിരുന്നു ഫിയോകിന്റെ ഉത്ഘാടനം . താരസംഘടനയിലെ പ്രധാന താരങ്ങളെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) എന്നാണ് പുതിയ സംഘടനയുടെ പൂർണ്ണനാമം. ഫിയോക്കിൻറെ പ്രസിഡന്റാണ് ദിലീപ്, വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ . ലിബർട്ടി ബഷീർ പ്രസിഡന്റായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് ബദലായാണ് പുതിയ തിയേറ്റര്‍ സംഘടന നിലവിൽ വരുന്നത്.















