STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jun 29th, 2017

വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപണം വിജയകരം. ഐ.എസ്.ആർ.ഒ ക്ക് ഒരു പൊന്‍തൂവല്‍ കൂടി

Share This
Tags

 

ബംഗളൂരു: തെക്കേ അമേരിക്കൻ അറ്റ്ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയിൽ നിന്ന് പുലർച്ചെ 2:29 ന്  വാ ർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചു . 3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടാണ് യൂറോപ്യൻ സ്പേയ്സ് ഏജൻസിയുടെ ഏരിയന് 5 വി.എ-238 റോക്കറ്റ് കുതിച്ചുയർന്നത്. ഉപഗ്രഹം     ഭ്രമണപദത്തിലെത്തുന്നതോടെ  നിയന്ത്രണം ഐ.എസ്.ആർ.ഒ ഏറ്റെടുക്കും.  ഈ മാസം ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്- 17. ഇതോടുകൂടി ഭൂസ്ഥിര ഭ്രമണപദത്തിൽ ഇന്ത്യയുടെ ഉപഗ്രഹങ്ങളുടെ എണ്ണം 17 ആയി. ആശയവിനിമയ സേവനത്തിനും  കൃത്യതയാർന്ന കാലാവസ്ഥാ നിരീക്ഷണത്തിനും ജിസാറ്റ്-17 ഇനിമുതൽ ഇന്ത്യയ്ക്ക് മുതൽ കൂട്ടാകും. 15 വർഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>