STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jul 3rd, 2017

പള്‍സര്‍ സുനി ജയിലില്‍ വച്ച് മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചതായി ജിന്‍സന്‍റെ മൊഴി

Share This
Tags

തിരുവനന്തപുരം: ജയിലില്‍  നിന്ന് പള്‍സര്‍  സുനി നാദിര്‍ ഷയെ വിളിച്ചത് മൂന്ന് തവണയെന്ന് സുനിയുടെ സഹതടവുകാരന്‍   ജിന്‍സന്‍റെ മൊഴി . എട്ടുമിനിറ്റ് വരെ നീണ്ട  ഫോണ്‍ കോളും ഇതിലുണ്ടെന്ന് ജിന്‍സണ്‍  പറഞ്ഞു.  മൂന്ന് ദിവസം തുടര്‍ ച്ചയായി നാദിര്‍ഷ യെയും അപ്പുണ്ണിയേയും വിളിച്ചു. ദിലീപിനും നാദിര്‍ഷയ്ക്കും  തന്നെ തള്ളിപ്പറയാന്‍     സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ ജിന്‍സണ്‍  പറയുന്നു. ദിലീപ്, നാദിര്‍ഷ  എന്നിവരുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. കേസില്‍  മുഖ്യപ്രതിയായ സുനി, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുന്നതിന്   മുമ്പ്    പള്സ ര് സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍  നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നായിരുന്നു ഈ കണ്ടെത്തല്‍.    പ ള്സ ര് സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍  വന്നിട്ടുണ്ടെന്നാണ് വിവരം. പോലീസ് കണ്ടെത്തിയ നാലു നമ്പരുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന മൊഴിയാണ് അപ്പുണ്ണി നല്കി യിരിക്കുന്നത്. അതിനാല്‍ ഈ നമ്പരുകള്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.  ദിലീപിന്‍റെയും പള്‍സര്‍ സുനിയുടെയും മൊഴിയും സുനി ദിലീപിന് എഴുതി എന്ന് പറയുന്ന കത്തും കേന്ദ്രീകരിച്ചാണ്ഇപ്പോള്‍  അന്വേഷണം നടക്കുന്നത് .    കത്തില്‍ പറയുന്ന  ‘ കാക്കനാട്ടെ  ഷോപ്പ് ‘ എന്നത് കാവ്യാമാധവന്‍റെ ഉടമസ്ഥതയിലുള്ള ‘ ലക്ഷ്യ’   ആണെന്ന് കണ്ടെത്തിയ അന്വേഷണ സംഘം അവിടെയും പരിശോധന നടത്തിയിരുന്നു .

 

 

 

 

 

 

 

 

 

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>