STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Jul 3rd, 2017

ഹരിത ട്രെെബ്യൂണലിന് ഇനി മുതല്‍ ജുഡീഷ്യൽ അധികാരങ്ങൾ ഇല്ല

Share This
Tags

ന്യൂഡൽഹി: ഹരിത ട്രെെബ്യൂണലിന്റെ സ്വയം ഭരണാധികാരങ്ങള്‍  എടുത്തു കളഞ്ഞു കൊണ്ടുള്ള  പുതിയ ചട്ടങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. ഇതോടെ ഹരിത ട്രെെബ്യൂണലിന്റെ പ്രസ്ക്തി തന്നെ നഷ്ടപ്പെടുന്ന രീതിയിലാണ് പുതിയ നിയമം പുറത്തുവന്നിരിക്കുന്നത്. വിരമിച്ച സുപ്രീം കോടതി, ഹെെക്കോടതി ചീഫ് ജസ്റ്റിസുമാരെ മാത്രമേ ട്രെെബ്യൂണലിന്റെ ചെയർമാൻ സ്ഥാനത്ത് നിയമക്കാവു എന്ന രീതിക്കും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിമുതൽ നിയമ രംഗത്തുള്ളവർക്കും നിയമരംഗത്ത് പ്രവർത്തന പരിചയമുള്ള എെ.എ.എസ് ഓഫീസർമാർക്കും ചെയർർമാനാകാം. കൂടാതെ ചെയർമാന്റെയും അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും  അദ്ധ്യക്ഷന്‍റെ  കാലാവധി അഞ്ച് വർഷത്തിൽ നിന്നും മൂന്ന് വർഷമായി കുറക്കുകയും  ചെയ്തിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>