STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jul 6th, 2017

എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയശേഷം വീഴ്ച വരുത്തിയ പിണറായി സർക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം 

Share This
Tags

 

കൊച്ചി∙  വിവാദമായ മൂന്നാറിലെ ലൗഡെയ്‌ൽ ഒഴിപ്പിക്കലിന് അനുമതി നൽകിയ വിധിയില്‍ ആണ്എ ല്ലാം ശരിയാക്കാൻ ഇനി ആരു വരുമെന്നു സർക്കാരിനോട്  ഹൈക്കോടതി ചോദിച്ചു.    വിധിയുടെ അവസാന ഭാഗത്താണ് എല്ലാം ശരിയാക്കാന്‍ ഇനി ആരു വരുമെന്നു കോടതി ചോദിക്കുന്നത്. നടപടികളിലെ വീഴ്ചകൾ കാണുമ്പോൾ ഹൈക്കോടതിക്കുള്ള അമർഷവും വ്യസനവും പരാമർശങ്ങളിൽനിന്നു വ്യക്തമാണ്. എല്ലാം ശരിയാകുമെന്നു പറഞ്ഞാണു സർക്കാർ അധികാരത്തിലേറിയത്. ഇതു നടക്കില്ലെന്നു തോന്നുന്നതു പൊതുതാൽപര്യത്തിനു വിരുദ്ധമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയും അതിനുള്ള ഊർജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.  കയ്യേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികൾ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണു വേണ്ടതെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നു. ഇതു നടപ്പാക്കുന്നതിൽ സർക്കാരിനെ ആരും തടയുന്നില്ല. എന്നിട്ടും ക്രിയാത്മകമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നിയമം പാലിച്ചുകൊണ്ടു നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആരുവരുമെന്നും ഹൈക്കോടതി ചോദിച്ചു. റവന്യൂ ഉദ്യോഗസ്ഥരും നടപടിയെടുക്കേണ്ടവരും റിസോർട്ട് മാഫിയയുമായി കൂട്ടുചേർന്നുള്ള പ്രവർത്തനമാണ് ഉണ്ടാകുന്നത്. ഇവ നിയന്ത്രിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ആരെങ്കിലും മുന്നിട്ട് ഇറങ്ങുകയാണെങ്കിലും അതിനു തടയിടുന്ന സമീപനമാണ് ഉണ്ടാകുന്നത്.

എല്ലാം ശരിയാകുമെന്ന്മൂ വാക്ക് നല്‍കി അധികാരത്തില്‍ കയറി എങ്കിലും അതിനെതിരെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് . മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേയായ ലൗഡെയ്‌ലിന്റെ ഭൂമി ഏറ്റെടുക്കാൻ ദേവികുളം സബ്കലക്ടറായ ശ്രീറാം വെങ്കിട്ടരാമൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ലൗഡെയ്‌ൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സർക്കാരിനു ഏറ്റെടുക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. റിസോർട്ട് ഒഴിപ്പിക്കള്‍  നോട്ടിസ് നൽകിയത് മായി ബന്ധപ്പെട്ട്   മൂന്നാറിലെ പ്രാദേശിക നേതാക്കൾ ശ്രീറാമിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയത് കൊണ്ടാണ്   ശ്രീറാമിനെ സർക്കാർ സ്ഥലംമാറ്റിയത്.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>