നടൻ ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് സ്കൈപ്പില്‍ കൂടി .
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ദിലീപിനെ ഹാജരാക്കുക. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് തീരുകയാണ്. കോടതിയിലേക്ക് കൊണ്ടു പോവുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്നം പോലീസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് നടത്താൻ അങ്കമാലി മജസിട്രേറ്റ് കോടതി പോലീസിന് അനുമതി നല്‍കുകയായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ക്കപ്പുറത്ത് ദിലീപിന് അനുകൂലമായി ബോധപൂര്‍വ്വമായ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ദിലീപ് അനുകൂല വികാരമുണ്ടാക്കാന്‍ ആത്മഹത്യ ശ്രമങ്ങള്‍ വരെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ദിലീപ് ഫാൻസ് അസോസിയേഷനാണ് ഇതിന് മുൻകൈയ്യെടുക്കുന്നതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ആലുവ സബ്ജയിലിലെ വീഡിയോ കോൺഫറൻസിങ് സംവിധാനം തകരാറിലായതിനാൽ സ്കൈപ് വഴി കോൺഫറൻസ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്.













