ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം – ഇന്ന് സംസ്ഥാന വ്യാപകമായി ബി ജെ പി ഹര്‍ത്താല്‍

തിരുവനന്തപുരം : ശ്രീകാര്യത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍ . പാല്, പത്രം , മെഡിക്കല്‍ സ്റ്റോര്‍ , ആശുപത്രികള്‍, വിവാഹം, മത സാമുദായിക പരിപാടികള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് . കെ എസ് ആര് ടി സി സര്‍വീസ് നിറുത്തി വച്ചു.












