STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Jun 30th, 2018

പയറു വര്‍ഗ്ഗങ്ങള്‍ ഇനി മുതല്‍ റേഷന്‍ കടകള്‍ വഴിയും ലഭ്യമാക്കാന്‍ തീരുമാനം

Share This
Tags

        ന്യൂഡൽഹി: വെള്ളിയാഴ്ച നടന്ന സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് പൊതു വിതരണ ശൃംഖലയിലൂടെ പയറുവർഗ്ഗങ്ങളും ഇനി മുതൽ ലഭ്യമാക്കാനുള്ള തീരുമാനം അറിയിച്ചത്.

പയറു വർഗ്ഗങ്ങളും ഇനി പൊതു വിതരണ ശൃംഖലയിലൂടെ വിതരണം  ചെയ്യാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ ഈ അനുകൂല പ്രതികരണം ഉണ്ടായത്. 
      പയറു വർഗങ്ങൾ കെട്ടികിടക്കുന്നതാണ് ഇത്തരമൊരു നീക്കത്തിന് പ്രധാനമായും കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. നിലവിലുള്ളവ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്താൽ മാത്രമേ പുതിയവ കർഷകരിൽ നിന്നും വീണ്ടും സംഭരിക്കാൻ കഴിയുകയുള്ളൂ. സംഭരിച്ചു വച്ചിട്ടുള്ള 20 ലക്ഷം മെട്രിക് ടൺ പയറുവർഗങ്ങളിൽ 11 മെട്രിക് ടണ്ണും കെട്ടിക്കിടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>