STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Jul 19th, 2018

ദേഹാസ്വാസ്ത്യത്തെ തുടർന്ന്    വി എസ്   അച്യുതാനന്ദൻ  ആശുപത്രിയിൽ

Share This
Tags

തിരുവനന്തപുരം : ദേഹാസ്വാസ്യത്തെ തുടർന്ന് V.S അച്യുതാനന്ദനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി. പി. എം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്തു ഡൽഹിയിൽ തിരികെയെത്തിയതിനു ശേഷമാണ് അദ്ദേഹം രോഗ ബാധിതനായത്.

രക്തസമ്മർദ്ദത്തിൽ ഉണ്ടായ വ്യതിയാനമാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ത്യത്തിനു കാരണമായത്. പനി വിട്ടുമാറാത്തതിനാൽ അദ്ദേഹം രണ്ടാഴ്ചയായി പൊതു പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>