ജയിൽ വാർഡൻ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ
നെയ്യാറ്റിൻകര : തിരുവനന്തപുരം ജില്ലാ ജയിലിലെ വാർഡനായ ജോസിൽ ദാസ് (27) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര, പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈയ്യും മുഖവും മൂടി കെട്ടിയ നിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിയ്ക്കുന്നു.