പെറ്റമ്മയുടെ കണ്ണുനീരിനു ഒടുവിൽ നീതി ലഭിച്ചു. ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ രണ്ടു പോലീസുകാർക്ക് വധശിക്ഷ
തിരുവനന്തപുരം : ഉദയ കുമാർ ഉരുട്ടി കൊലക്കേസ്സിൽ ഒന്നും രണ്ടും പ്രതികളായ പോലീസ് കാർക്ക് വധ ശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവായി. കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാർ, ശ്രീകുമാർ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
ഇതു കൂടാതെ ഇരുവരും 2 ലക്ഷം രൂപ വീതം പിഴയും നല്കാൻ വിധിച്ചിട്ടുണ്ട്. രണ്ടു പേരും കൂടി നല്കുന്ന 4 ലക്ഷം രൂപ ഉദയ കുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് നല്കണമെന്നും വിധിയിൽ പറയുന്നു.
തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജെ. നാസർ ആണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികളായ പോലീസു കാർക്ക് മൂന്ന് വർഷം വീതം തടവ് വിധിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാരായിരുന്ന ഈ രണ്ടു പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ട് പേരെയും റിമാൻഡ് ചെയ്തു സ്പെഷ്യൽ സബ്ജയിലിലേയ്ക്ക് മാറ്റി.