STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Jul 25th, 2018

മോഹൻലാലിനെ മോശക്കാരനാക്കാൻ അണിയറയിൽ സംഘടിതനീക്കം : സംസ്ഥാന ചലച്ചിത്ര സമർപ്പണ ചടങ്ങിൽ ലാലിനെ പങ്കെടുപ്പിക്കുമെന്ന വാശിയിൽ സർക്കാർ 

Share This
Tags

 

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര സമർപ്പണ പുരസ്‌ക്കാര ചടങ്ങിൽ മുഖ്യാതിഥിയായി സർക്കാർ ലാലിനെ പങ്കെടുപ്പിക്കുമെന്ന വിവാദത്തിനു ചൂടു പിടിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തീരുമാനം കൈക്കൊള്ളേണ്ടത് ലാലാണ്. മോഹൻലാലിനെ പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി ക്ഷണിക്കുമെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ പരസ്പ്പരം ശത്രുത തീർക്കാനുള്ള വേദിയല്ല സർക്കാരിന്റെ ചടങ്ങെന്നും, ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോട് യോജിപ്പില്ലെന്നും മന്ത്രി ബാലൻ വ്യക്തമാക്കിയിട്ടുണ്ട്.

മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്നാവശ്യപ്പെട്ടു ആരും ഇതുവരെയും സർക്കാരിന് നിവേദനം നൽകിയിട്ടില്ലെന്നും ലാലിനുള്ള ക്ഷണം ഇന്ന്‌ കൈമാറുമെന്നും മന്ത്രി പറഞ്ഞു. ദിലീപിനെ പിന്തുണച്ചത് കൊണ്ട് മാത്രം മോഹൻലാലിനെ ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>