കെ എസ് ആർ ടി സിയെ മൂന്ന് സ്വതന്ത്ര മേഖലകളാക്കി ഉത്തരവ്
തിരുവനന്തപുരം : കെ എസ് ആർ ടി സി യേ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകൾ എന്നിങ്ങനെ മൂന്ന് മേഖലകളായി തരം തിരിച്ചു അവയ്ക്ക് സ്വതന്ത്ര ഭരണ ചുമതല നൽകി. ജീവനക്കാരുടെ വിന്യാസം, സ്ഥലം മാറ്റം, അച്ചടക്ക നടപടി, ഓപ്പറേറ്റിംഗ്, മെക്കാനിക്കൽ, പേഴ്സണൽ വിഭാഗങ്ങളുടെ ഏകോപനം തുടങ്ങിയവയ്ക്ക് പൂർണ്ണമായ അധികാരങ്ങളാണ് നൽകിയിക്കുന്നത്.
യാത്രക്കാരുടെ പരാതി പരിഹരിക്കുക, ജീവനക്കാരെ വിന്യസിക്കുക, യൂണിറ്റുകളിൽ മാസത്തിൽ ഒരിക്കൽ പരിശോധന നടത്തുക, വരുമാന ലക്‌ഷ്യം നിശ്ചയിക്കുക, സ്പെയർ പാർട്സ് ലഭ്യമാക്കുക തുടങ്ങിയ ചുമതലകൾ സോണൽ മേധാവിയ്ക്കാണ്. കൂടാതെ ടയർ മൈലേജ് കൂട്ടുക, ഇന്ധന ചിലവു കുറയ്ക്കുക,ബ്രേക്ക് ഡൌൺ കുറയ്ക്കുക,കൂട്ടയോട്ടം തടയുക, യാത്രക്കാർ കുറവുള്ള സമയം അനാവശ്യ ബസ് സർവീസ്സുകൾ ഒഴിവാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും സോണൽ മേധാവിയുടെതാണ്.
സ്വയം പര്യാപ്തമായ ലാഭ കേന്ദ്രങ്ങളാക്കി കോർപ്പറെഷനെ മാറ്റുക എന്നതാണ് ഈ വിഭജനം കൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ മാസം 30 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 50 കോടിയുടെയും വരുമാനം വർദ്ധനയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്.