പെൺകുഞ്ഞുങ്ങളെ വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തി വച്ചു ലൈംഗിക തൊഴിലിന് ഉപയോഗിച്ചു.
ഹൈദ്രബാദ് : പ്രായപൂർത്തിയാകാത്ത 11 പെൺ കുഞ്ഞുങ്ങളെ വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തിവച്ചു ലൈംഗിക തൊഴിലിനായി ഉപയോഗിച്ചു. ഇതിൽ ഒരു പെൺകുട്ടിയ്ക്ക് 5 വയസ്സും നാലു പേർക്ക് 7 വയസ്സുമാണ്. തെലുങ്കാനയിലെ യദാർദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരിയിൽ ആറു വീടുകളിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. പോലീസ് 8 പേരെ അറസ്റ്റ് ചെയ്തു.
സമീപ കെട്ടിടത്തിൽ നിന്നും കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട പ്രദേശവാസിയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതേ തുടർന്ന് വനിത പോലീസ് സംഘം, പ്രത്യേക ദൌത്യ സംഘം ശിശു ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ വിവരം കണ്ടെത്തിയത്.
ഡോക്ടർ സ്വാമി എന്നയാൾ ആണ് കുഞ്ഞുങ്ങളിൽ വളർച്ചയ്ക്കുള്ള ഹോർമോൺ കുത്തി വച്ചതെന്നും ഓരോ കുത്തി വയ്പ്പിനും, 25, 000 രൂപ വീതം വാങ്ങിയിരുന്നു വെന്നും വീട്ടുകാർ പോലിസിനോട് പറഞ്ഞു.
റെയിൽവേ സ്റ്റെഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തട്ടിഎടുത്തു കൊണ്ട് വരുന്ന കുട്ടികളെ 2ലക്ഷം രൂപ നൽകി ഇവർ വാങ്ങുകയായിരുന്നു. കുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും അവരെ പട്ടിണിയ്ക്കിട്ടിരുന്നുവെന്നും കണ്ടെത്തി. കഴിഞ്ഞ നാലു വർഷത്തോളമായി കുട്ടികളെ ഇത്തരത്തിൽ അവർ ചൂഷണം ചെയ്യുകയായിരുന്നു.












