മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധശ്രമം : ദില്ലിയിലെ കേരളാ ഹൗസിൽ വൻ സുരക്ഷാവീഴ്ച

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യുവാവിന്റെ വധശ്രമം. അദ്ദേഹത്തിന് നേരെ കത്തി വീശിയ യുവാവിനെ സുരക്ഷ അംഗങ്ങൾ കീഴ് പ്പെടുത്തി. ആയുധവുമായി ഒരാൾ അകത്തു കടന്നിട്ടും അറിയാതെ പോയത് വൻ സുരക്ഷ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നിൽ വച്ചാണ് ഇയാൾ കത്തി വീശിയത്. ആലപ്പുഴ സ്വദേശി വിമൽ രാജാണ് കത്തിയുമായി പിടിയിൽ ആയത്.
മുഖ്യമന്ത്രിയ്ക്ക് നേരെ കത്തി വീശിയ ഇയാളുടെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാൻ വേണ്ടി മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിൽ നിന്നും വൻ സുരക്ഷ വീഴ്ചയാണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും.












