ഇടുക്കി ഡാം ഷട്ടർ തുറന്നു : ട്രയൽ റൺ തുടങ്ങി
ചെറുതോണി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 26 വർഷങ്ങൾക്കു ശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു. ട്രയൽ റണ്ണിന്റെ ഭാഗമായാണ് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ ആദ്യം തുറന്നത്.
നാലുമണിക്കൂർ നേരം ഷട്ടർ തുറന്നു വയ്ക്കും. സെക്കന്റിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുന്നത്. ചെറുതോണി ഡാമിന്റെ തീരത്ത് ഉള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിൽ ഉള്ളവരും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചു.