STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Aug 10th, 2018

ഇടുക്കിയിൽ കനത്ത ജാഗ്രത : ജലനിരപ്പ് 2401. 76 അടിയായി ഉയർന്നു. ചരിത്രത്തിലാദ്യമായി 5 ഷട്ടറുകളും തുറന്നു

Share This
Tags

 

ഇടുക്കി : ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനത്തു പെയ്യുകയാണ്. വീണ്ടും രണ്ടു ഷട്ടറുകൾ കൂടി തുറന്നു. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയായിരിക്കെ ജലനിരപ്പ് 2401.76 അടിയാണ് ഇപ്പോൾ.

 

വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ചെറു തോണിയിൽ കൂടുതൽ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ ചെറുതോണിയിൽ എത്തി സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നുണ്ട്.

 

വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിട്ടിരുന്നു. രാവിലെ ഏഴു മണിയോടെയാണ് രണ്ട് ഷട്ടറുകൾ കൂടി തുറന്നു വിട്ടത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് അധികൃതർ കർശന ജാഗ്രതാ  നിർദേശം നല്കിയിട്ടുണ്ട്.

 

അഞ്ചു ഷട്ടറുകളിൽ മദ്ധ്യ ഭാഗത്തെ ഷട്ടറായിരുന്നു കഴിഞ്ഞ ദിവസം തുറന്നത്. നാല് മണിക്കൂറാണ് ട്രയൽ നിശ്ചയിച്ചിരുന്നതെങ്കിലും ജല നിരപ്പ് കൂടി കൊണ്ടിരിക്കുന്നതിനാൽ പുലർച്ചെ വരെ ഷട്ടർ തുറന്നിടാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

 

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>