STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Aug 10th, 2018

കേരളം ഗുരുതരമായ വെള്ളപ്പൊക്ക ഭീഷണിയിൽ :മഴ വീണ്ടും തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ 

Share This
Tags

 

കൊച്ചി : തുടർച്ചയായി പെയ്യുന്ന മഴയിൽ മദ്ധ്യ കേരളവും വടക്കൻ കേരളവും അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണ്.              മഴ ഉടൻ

 

 

കുറഞ്ഞില്ലെങ്കിൽ കടുത്ത വെള്ളപ്പൊക്കമാവും കേരളം നേരിടുന്നത്. മഴ കുറയുമെന്ന പ്രതീക്ഷകളും അസ്ഥാനത്താകുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണ്‌.

 

കേരളം അതീവ ഗുരുതര പ്രതിസന്ധിയിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  പെരിയാറിൽ വെള്ളം പൊങ്ങിയതു വഴി ആലുവ ഇപ്പോൾ തന്നെ വെള്ളത്തിന്റെ അടിയിലാണ്.

 

വിവിധ സ്ഥലങ്ങളിലായി മഴ കെടുതികളിൽ 27 പേർ മരിച്ചു. നാല് പേരെ കാണാതായി. സംസ്ഥാനത്ത് 24 അണക്കെട്ടു കൾ തുറന്ന അവസ്ഥയിലാണ്. അതിനാൽ പാലക്കാട്‌ ഉൾപ്പെടെ പല നഗരങ്ങളും വെള്ളത്തിനടിയിലായി. വയനാട്‌, നിലമ്പൂർ, ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങൾ ഒക്കെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും കേരളത്തിലെ ഗതാഗതമാർഗ്ഗങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>