STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Aug 12th, 2018

ന്യൂനമർദ്ദത്തിനു ശക്തമായ ഭാവം : കോരിച്ചൊരിയുന്ന പേമാരിയ്ക്കു പിന്നിൽ ന്യൂനമർദ്ദമാണെങ്കിലും പ്രവചനാതീതം 

Share This
Tags

 

 

കൊച്ചി : ജൂണിൽ തുടങ്ങിയ കാലവർഷം ഇടവേളകളില്ലാതെ ശക്തമായി പെയ്യുന്നതിനു പിന്നിൽ ന്യൂനമർദ്ദമാണെങ്കിലും ഇതു അസാധാരണമാണെന്നു കാലാവസ്ഥ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

 

അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദ പാത്തിയാണീ ശക്തമായ മഴയ്ക്ക് കാരണം. എന്നാലിതു ഏഴു മുതൽ പത്തു ദിവസം വരെ ശക്തമായി നിന്നിട്ട് സാധാരണ ക്ഷയിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ജൂണിൽ ആരംഭത്തിൽ തന്നെ തുടങ്ങിയ കനത്ത മഴ ഓഗസ്റ്റ്‌ ആയിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

 

അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ  സന്തോഷ് അറിയിച്ചു. കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ മത്സ്യ ബന്ധന തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>