കേരളത്തിലെ പതിനാല് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ 14 ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 18 വരെ ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
തോരാതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നൽകി. നദികളെല്ലാം കര കവിഞ്ഞു ഒഴുകുന്നതിനോട് ഒപ്പം 33 ഡാമുകൾ കൂടി തുറന്നു വിട്ടതോടെയാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമായത്.












