പ്രളയ ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്കു സഹായ ഹസ്തവുമായി യു എ ഇ
കോഴിക്കോട് : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന മലയാള മക്കൾക്കു സഹായം എത്തിക്കുവാൻ വേണ്ടി മുന്നിട്ടിറങ്ങുന്നു യു എ ഇ ഭരണാധികാരികൾ. കേരളത്തിൽ സഹായം എത്തിക്കാൻ ജനങ്ങൾ മുന്നോട്ടു വരണമെന്ന് അവർ ജനങ്ങളെ ആഹ്വാനം ചെയ്തു. ഇതിനു വേണ്ടി ഒരു പ്രത്യേക സമിതി തന്നെ രൂപീകരിക്കാൻ യു എ ഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്യിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ യു എ ഇ യിലെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണ് രൂപീകരിച്ചത്. യു എ ഇയിലെ ജനങ്ങളിൽ നിന്നും ഇന്ത്യ ക്കാരായ മറ്റുള്ളവരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു കേരളത്തിന് സഹായം എത്തിക്കാൻ വേണ്ടിയാണ് ഈ സമിതിയെ നിയോഗിച്ചിട്ടുള്ളത്.












