STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 27th, 2018

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റില്‍

Share This
Tags

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് രഹ്നയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എറണാകുളത്ത് വെച്ചാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പു പ്രകാരമാണ് രഹ്നക്കെതിരെ കേസ് എടുത്തിരുന്നത്. ഈ കേസില്‍ രഹ്ന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അയ്യപ്പ ഭക്തരുടെ വികാരത്തെ ചോദ്യം ചെയ്തെന്നു വ്യക്തമാക്കി ബിജെപി നേതാവ് രാധാകൃഷ്ണ മോനോനാണ് രഹ്നക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 20 നാണ് രഹ്നക്കെതിരെ പോലീസ് കേസെടുത്തത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>