STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Dec 8th, 2018

കാശ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു

Share This
Tags

ജമ്മു കാശ്മീര്‍: കശ്മീരിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 11 മരണം. 19 പേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. 5 പേരുടെ പരിക്ക് ഗുരുതരമാണ്. ശ്രീനഗറില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയായി പൂഞ്ച് ജില്ലയിലാണ് അപകടം നടന്നത്. ലോറൻ ഭാഗത്തുനിന്ന് പൂഞ്ചിലേയ്ക്ക് വരുകയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.

ബസ് റോഡിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ 9.15നായിരുന്നു അപകടം. മന്ദിയിലെ ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>