STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sun, Dec 9th, 2018

മദ്യപിക്കാനെത്തിയ ആൾ മരിച്ച നിലയിൽ: സെക്യൂരിറ്റി അറസ്റ്റിൽ

Share This
Tags

താമരശേരി: ചുങ്കത്തെ ബാറിൽ മദ്യപിക്കാനെത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെക്യൂരിറ്റി അറസ്റ്റിൽ. ചമൽ പൂവൻമല വീട്ടിൽ റിബാഷ്(40) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പത്രമിടാൻ വന്നയാളാണ് റിബാഷിനെ കടത്തിണ്ണയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.

വെള്ളിയാഴ്‌ച രാത്രി ബാറിൽ മദ്യപിക്കാനെത്തിയ റിബാഷ് ബാർ ജീവനക്കാരുമായി വഴക്കുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ ഒരു സെക്യൂരിറ്റി റിബാഷിനെ അടിച്ചതായി വിവരം ലഭിച്ചു. അബോധാവസ്ഥയിൽ താഴെ വീണ റിബാഷിനെ ആശുപത്രിയിൽ കൊണ്ടുപോകാതെ സെക്യൂരിറ്റി ബാറിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി കിടത്തി.

പിന്നീട് ദേശീയ പാതയുടെ അരികിലുള്ള കടത്തിണ്ണയിലേക്ക് മാറ്റി കിടത്തിയതായും വ്യക്തമായി. ബാറിലെ സിസിടിവി ക്യാമറകളിൽ നിന്ന് റിബാഷിനെ സെക്യൂരിറ്റി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. താമരശ്ശേരി ഡിവൈഎസ്‌പി എം.സുബൈറാണ് അന്വേഷണം നടത്തി സെക്യൂരിറ്റിയെ കസ്റ്റഡിയിൽ എടുത്തത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>