STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Dec 11th, 2018

ബിജെപിയുടെ പതനത്തിന് തുടക്കമായെന്ന് എകെ ആന്‍റണി

Share This
Tags

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ പതനം ആരംഭിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് ഇക്കാര്യമാണെന്നും എകെ ആന്‍റണി പറ‌ഞ്ഞു. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളെല്ലാം ഭരിച്ചിരുന്നത് ബിജെപിയാണ്. ഇവിടെ നിലവില്‍ ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ച വെയ്ക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും പോരാട്ടം തുടരുകയാണെങ്കിലും ഛത്തീസ്ഗഡ് കോണ്‍ഗ്രസ് ഉറപ്പിച്ച് കഴിഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>