STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Dec 11th, 2018

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; പവന് 23,680 രൂപ

Share This
Tags

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപ കൂടി 23,680 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്വര്‍ണവിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്.

കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണ വിലയിൽ വൻ മുന്നേറ്റം അനുഭവപ്പെട്ടത്. ദീപാവലിത്തിരക്ക് മുൻകൂട്ടി സ്വര്‍ണ വില പവന് 23,720 രൂപ വരെ എത്തിയിരുന്നു. എന്നാൽ തുടര്‍ന്ന് നിരന്തരം സ്വർണ വില കുറയുകയായിരുന്നു.

അതേസമയം വെള്ളി വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.50 എന്ന രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>