ജമ്മു-കശ്മീരില്‍ അശാന്തി തുടരുന്നു: ആറ് സായുധരെ സൈന്യം വെടിവെച്ചു കൊന്നു
ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ രൂക്ഷമായി തുടരുന്നു. രജൗരിയില്‍ ഇന്ത്യന്‍ സൈന്യം ആറ് സായുധരെയാണ് വെടിവച്ചു കൊന്നത്. ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. രജൗരിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് സൈനികരെ സായുധര്‍ വെടിവച്ചുകൊന്നിരുന്നു. പ്രദേശത് പത്തോളം സായുധര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രജൗരി, പൂഞ്ച് പ്രദേശത്ത് നിലയുറപ്പിച്ചവരില്‍ ആറ് പേരെ സൈന്യം വധിച്ചുവെന്നാണ് വിലയിരുത്തല്‍. അതേ സമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. സ്ഥലത്ത് ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.













