മീന്‍ വ്യാപാരിയെ വെട്ടി വീഴ്തിയ ശേഷം ആത്മഹത്യഭീഷണി മുഴക്കിയ പ്രതി പിടിയില്‍.
മീന്‍ വ്യാപാരിയെ വെട്ടി വീഴ്തിയ ശേഷം ആത്മഹത്യഭീഷണി മുഴക്കിയ പ്രതി പിടിയില്‍. കോട്ടയം സംക്രാന്തി സ്വദേശിയായ എബിയാണ് പിടിയിലായത്. സംക്രാന്തിയിലെ തന്നെ മഠത്തില്‍ പറമ്പിന് സമീപം മീന്‍ വ്യാപാരിയായ നാസറിനെയാണ് എബി വെട്ടി വീഴ്ത്തിയത്. രാവിലെ 11 ഓടെയാണ സംഭവം. നാസറിനെ ആക്രമിച്ചതിന് ശേഷം പ്രതി മീനച്ചിലാറിനോട് ചേര്‍ന്നുള്ള മരക്കൊമ്പില്‍ പിടിച്ചു കിടന്ന് അരമണിക്കൂറോളം ഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് ഇയാളെ താഴേക്ക് ഇറക്കിയത്. ഗാന്ധിനഗര്‍ പോലീസാണ് ഇയാളെ പിന്നീട് പൊലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടു പോയത്. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും. ആക്രമണത്തിനുള്ള കാരണം മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ആണെന്നുമാണ് സൂചനയെന്നുമാണ് പൊലീസിന്റെ നിഗമനം. വെട്ടേറ്റ നാസര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.












