സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് പുല്ല് വില, മിഠായി തെരുവിലെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് സുരക്ഷ പരിശോധന റിപ്പോര്‍ട്ട്
കോഴിക്കോട് മിഠായി തെരുവിലെ തീപിടുത്തത്തിന് കാരണം കെട്ടിടങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ടെന്ന് പൊലീസിന്റെ സുരക്ഷാ പരിശോധന റിപ്പോര്‍ട്ട്. സ്െപഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മിഠായി തെരുവിലെ കെട്ടിടങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന കണ്ടെത്തല്‍. ഒരേ പ്ലഗ്ഗ് പോയിന്റില്‍ നിന്നും നിരവധി കണക്ഷനുകള്‍ പഴക്കമേറിയ വയറുകള്‍ ഉപയോഗിച്ച് ഉപഭോഗിക്കുന്നത് സുരക്ഷിതമല്ല. കെട്ടിടങ്ങളുടെ വയറിംഗുകളും പഴമയേറിയതാണ്. പലയിടത്തും അഗ്നിശമന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കടമുറികള്‍ തമ്മിലുള്ള അകലം തീരെ കുറവായതിനാല്‍ തീപിടുത്തം പോലുള്ള അപകടങ്ങള്‍ ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കും. പല കെട്ടിടങ്ങളിലും സാധനങ്ങള്‍ അളവിലധികം സൂക്ഷിച്ചിട്ടുള്ളതിനാല്‍ അപകടമുണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷയത്തില്‍ അടിയന്തര നടപടിയും ജില്ല കളക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.













