STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 20th, 2021

ഇന്ത്യക്കാരുടെ ജീവന്‍ വച്ച് ദിവസവും പാകിസ്ഥാന്‍ ട്വന്റി-ട്വന്റി കളിക്കുന്നു; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് ഒവൈസി

ഇന്ത്യന്‍ സൈനികരും നാട്ടുകാരും ജമ്മു കശ്മീരില്‍ ദിവസേന കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പാകിസ്ഥാനമായുള്ള ഇന്ത്യയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം റദ്ദാക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ പാര്‍ട്ടി നേതാവ് അസദുദ്ദിന്‍ ഒവൈസി. ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആണ്. ഇന്ത്യ-പാക് ട്വന്റി ട്വന്റി മത്സരം റദ്ദാക്കാന്‍ ഒവൈസി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കശ്മീരില്‍ സാധാരണക്കാരും സൈന്യവും മരിച്ചുവീഴാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ വീഴ്ചകളാണ്. ഐ ബി യും അമിത് ഷായും എന്താണ് ചെയ്യുന്നതെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ഇന്ത്യ- പാക് മത്സരം സംബന്ധിച്ച് പുനരാലോചന വേണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഐ സി സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് ആയതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നാണ് ബി സി സി ഐ യുടെ പ്രതികരണം. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിറകെ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യ പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഇരുരാജ്യങ്ങളുമായി ഏറ്റമുട്ടുന്നത് ഐ സി സി യുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ്.

ഇത്തവണ യു എ ഇ യില്‍ വച്ച് നടക്കുന്ന ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഒക്‌ടോബര്‍ 24നാണ് ഇന്ത്യ-പാകിസ്ഥാനെ നേരിടുക.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>