ഐ സി സി ടി20 ലോകകപ്പ് ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും
ഐ സി സി ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. സന്നാഹമത്സരങ്ങളിലെ ഇന്ത്യയുടെ അവസാന മത്സരമാവും ഇന്ന് നടക്കുക. വൈകിട്ട് 3:30 ന് ദുബായ് ഐ സി സി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ആദ്യ സന്നാഹ മത്സരത്തില്‍ ഇരുടീമുകളും വിജയിച്ചിരുന്നു. ഓസ്ട്രേലിയ ന്യൂസീലാന്‍ഡിനെയും ഇന്ത്യ ഇംഗ്ലണ്ടിനെയുമാണ് കീഴടക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് അര്‍ദ്ധ സെഞ്ചറി നേടികൊടുത്ത രാഹുലിന് ഇന്നത്തെ മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. പകരം രോഹിത് ശര്‍മ്മ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ഹര്‍ദ്ദിക് പ്രതീക്ഷയ്കൊത്ത പ്രകടനം കാഴ്ച വച്ചിരുന്നില്ല. ഇംഗ്ലണ്ടിന് എതിരായ മത്സരത്തില്‍ പങ്കെടുക്കാത്ത രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ഇന്നത്തെ മത്സരത്തിലെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കും. കൂടാതെ വരുണ്‍ ചക്രവര്‍ത്തി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്കും അവസരം നല്‍കിയേക്കും. 23ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഫോം കണ്ടെത്താനുള്ള മികച്ച അവസരമാവും ഇന്ത്യന്‍ ടീമിന് ഇന്ന് ലഭിക്കുക.













